ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യണ്‍ ഫോളേവേഴ്സ് ആയ സന്തോഷം പങ്കുവച്ച് യുവതാരങ്ങളില്‍ ശ്രദ്ധേയായ അഹാന കൃഷ്ണകുമാര്‍.
ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യണ്‍ ഫോളേവേഴ്സ് ആയ സന്തോഷം പങ്കുവച്ച് യുവതാരങ്ങളില്‍ ശ്രദ്ധേയായ അഹാന കൃഷ്ണകുമാര്‍. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് രണ്ടു മില്യണ്‍ ഫോളേവേഴ്സിനെ ഈ ഇരുപത്തിനാലുകാരി നേടിയത്. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ കവര്‍ന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
ഫോളോവേഴ്സിന് നന്ദി പറഞ്ഞ ശേഷം എല്ലാവര്‍ക്കുമായി നല്ലൊരു സര്‍പ്രൈസും ഉണ്ടാകുമെന്ന് അഹാന പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്തിടെ അഹാനയ്ക്കും സഹോദരിമാര്‍ക്കും യൂട്യൂബില്‍ നിന്നും സില്‍വര്‍ പ്ലേ ബട്ടണ്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഒന്നിച്ച് ലഭിച്ച ഈ അപൂര്‍വ്വ ഭാഗ്യത്തില്‍ സന്തോഷമുണ്ടെന്ന് അഹാന നേരത്തെ തന്നെ പറഞ്ഞിരുന്നു.
അഹാന മാത്രമല്ല, അഹാനയുടെ കുടുംബവും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്. അച്ഛന്‍ കൃഷ്ണകുമാര്‍, അമ്മ സിന്ധു, അഹാന, അനിയത്തിമാരായ ദിയ, ഇഷാനി, ഹന്‍സിക തുടങ്ങി ആറുപേര്‍ക്കും യൂട്യൂബ് ചാനലുകളുമുണ്ട്.
0 Comments